മുംബൈ : 17-ാം നൂറ്റാണ്ടിലെ യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന്റെ വാളും, ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ. ഇതിന്റെ ഭാഗമായി യുകെ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍. ജഗദംബവാളും, വാഗ് നഖവും മഹാരാഷ്ട്രയില്‍ ലഭിക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Also: മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ അലന്‍ ജെമ്മല്‍, ഉഭയകക്ഷി ഡെപ്യൂട്ടി ഹെഡ് ഇമോജന്‍ സ്റ്റോണ്‍ എന്നിവരുമായി മന്ത്രി ഏപ്രില്‍ 16 നാണ് കൂടിക്കാഴ്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് മുംഗന്തിവാര്‍ പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം മഹാരാഷ്ട്ര സര്‍ക്കാര്‍ ആഘോഷിക്കും. ഈ ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറിലധികം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഹനഖങ്ങള്‍ അല്ലെങ്കില്‍ വാഗ് നഖം എന്നത് വിരല്‍ മടക്കുകള്‍ക്കിടയില്‍ ഘടിപ്പിക്കുന്ന ആയുധമാണ്. നാലോ അഞ്ചോ വളഞ്ഞ ബ്ലേഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ബീജാപൂര്‍ സുല്‍ത്താനേറ്റിലെ ആദില്‍ ഷാഹി രാജവംശത്തിലെ ജനറല്‍ അഫ്സല്‍ ഖാനെ കൊല്ലാന്‍ ശിവജി മഹാരാജ് ഉപയോഗിച്ചത് ഈ ആയുധമാണ്.
Post Your Comments