KeralaLatest NewsNews

സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ: കണ്ടെത്താം ഈ മാർഗത്തിലൂടെ

തിരുവനന്തപുരം: സ്വന്തം പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള മാർഗമെന്താണെന്ന് പലർക്കും അറിയില്ല. ഇത് അറിയാനുള്ള മാർഗം വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ ഇതിന് സഹായിക്കും. ഇത്തരം കണക്ഷൻ നീക്കം ചെയ്യാനുള്ള അവസരവും ഇതിലുണ്ട്. sancharsaathi.gov.in എന്ന വെബ്‌സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും കേരളാ പോലീസ് വ്യക്തമാക്കി.

Read Also: ഡല്‍ഹിയില്‍ മഴകനക്കും, വിനാശകാരിയായ ഇടിമിന്നലിന് സാധ്യത: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button