Latest NewsKeralaNews

സ്ത്രീകളെ ലീഗിനോളം അപമാനിച്ചൊരു രാഷ്ട്രീയപ്രസ്ഥാനവും വേറെ ഇല്ല: ജസ്‌ല മാടശ്ശേരി

സ്കൂളിൽ പ്രസവവാർഡ് തുടങ്ങേണ്ടി വരും ..ജൻഡറൽ ന്യുട്രൽ യൂണിഫോം ഇട്ടാൽ സംസ്കാരം തകരും ,വഴിതെറ്റും

മറ്റെല്ലാ പാർട്ടികളിലും സ്ത്രീ വിരുദ്ധത ഉണ്ടെങ്കിലും ലീഗിന്റെ തട്ട് താണു തന്നെ ഇരിക്കുമെന്നും സ്ത്രീകളെ ലീഗിനോളം അപമാനിച്ചൊരു രാഷ്ട്രീയപ്രസ്ഥാനവും വേറെ ഇല്ല എന്നും ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികരണം.

read also: യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ല: എസ്എഫ്‌ഐയുടെ ആൾമാറാട്ടത്തിൽ ​വിമർശനവുമായി ഗവർണർ

കുറിപ്പ് പൂർണ്ണ രൂപം

ആരെങ്കിലും എവിടയെങ്കിലും എന്തെങ്കിലും ചെയ്താൽ അതിനെ കുറിച്ചല്ല ചർച്ച അവന്റെ മതം ,ജാതി, രാഷ്ട്രിയം പൊക്കി കൊണ്ടുവന്ന് ചർച്ചയാകുന്നത് എന്തൊരു വൃത്തികെട്ട രീതിയാണ് എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അത്
ന്യായമാണ് ..ഞാൻ അംഗീകരിക്കുന്നു ..
എന്നാൽ വിഷയം കൂടെ എടുത്തു നോക്കുന്ന സമയത്ത്‌ ..

ചിലപ്പോൾ ചിലരുടെ രാഷ്ട്രീയം പറയേണ്ടി വരും ..കാരണം .
ആണും പെണ്ണും അടുത്തിരുന്നാൽ ഗര്ഭമുണ്ടാവും ..
സ്കൂളിൽ പ്രസവവാർഡ് തുടങ്ങേണ്ടി വരും ..ജൻഡറൽ ന്യുട്രൽ യൂണിഫോം ഇട്ടാൽ സംസ്കാരം തകരും ,വഴിതെറ്റും ..അവിടെ ലൈംഗീകത മാത്രമാണുണ്ടാവുക ..ആണ് പെണ്ണാവും പെണ്ണ് ആണാവും തുടങ്ങിയ പ്രസ്താവനകൾ വേറൊരു രാഷ്ട്രീയക്കാരും നടത്തീട്ടില്ല ..വേറൊരു രാഷ്ട്രീയപാർട്ടിയുടെ അണികളും അതും പറഞ്ഞു സമരം ചെയ്തിട്ടുമില്ല …
അങ്ങനെയുള്ള സാഹചര്യത്തില് അണികളുടെ ഭാഗത്തു നിന്ന് വരുന്ന തെറ്റുകൾ ജനം രാഷ്ട്രീയം നോക്കി വിലയിരുത്തുന്നതിൽ തെറ്റ് പറയാൻ കഴിയുന്നില്ല ..
സ്ത്രീകളെ ലീഗിനോളം അപമാനിച്ചൊരു രാഷ്ട്രീയപ്രസ്ഥാനവും വേറെ ഇല്ല ..
മറ്റെല്ലാ പാർട്ടികളിലും ഉണ്ടെങ്കിലും ലീഗിന്റെ തട്ട് താണു തന്നെ ഇരിക്കും സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ ..

shortlink

Related Articles

Post Your Comments

Related Articles


Back to top button