മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ കൊച്ചി സിറ്റി പൊലീസ് നിർദേശം നല്‍കി. ഓരാഴ്ചക്കുള്ളിൽ കാർഡ് നിർബന്ധമാക്കാനാണ് നിർദേശം. മാനദണ്ഡം പാലിക്കാതെ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിലേക്ക് യാത്രാക്കാരെ എത്തിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കാനാണ് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നത്.
300 ഓളം തൊഴിലാളികൾ ഉല്ലാസബോട്ടുകളിൽ പണിയെടുക്കുന്നുണ്ട്. ഇവരുടെ പേര്, മേൽവിലാസം, ഫോട്ടോ, തൊഴിലെടുക്കുന്ന ബോട്ടിന്റെ പേര് എന്നിവ ഉൾപ്പെടുത്തിയാണ് ഐഡി കാർഡ് തയ്യാറാക്കേണ്ടത്. ഈ ഐഡി പോലീസ് പരിശോധിച്ച ശേഷമാകും വിതരണം ചെയ്യുക.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മറെെൻഡ്രൈവിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡം ലംഘിച്ച് കൂടുതൽ യാത്രാക്കാരെ കയറ്റിയ രണ്ടു ബോട്ടുകൾ ഞായറാഴ്ച പോലീസ് പിടികൂടിയിരുന്നു. പരിശോധന കർശനമാക്കുന്നതിനിടെ കഴിഞ്ഞ ദിവസം വീണ്ടും നിയമ ലംഘനം ആവർത്തിച്ചു. 140 പേരെ കയറ്റേണ്ട ബോട്ടിൽ കുത്തുങ്ങൾ ഉൾപ്പെടെ 170 പേരാണ് ഉണ്ടായിരുന്നത്. ഇത്തരം നിയമ ലംഘകരെ ഒഴിവാക്കാനാണ് നിലവിലെ പോലീസ് നടപടി.
Post Your Comments