തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന് വീണ്ടും പണം അനുവദിച്ചു. നീന്തല്‍ക്കുളത്തിന്റെ മൂന്നാം ഘട്ട പരിപാലത്തിനായി 3.84 ലക്ഷം രൂപയാണ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍ക്കുളത്തിന്റെ നവീകരണ ചുമതല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിനായി 38 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ കാലത്ത് നിര്‍മ്മിച്ച നീന്തല്‍ക്കുളം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം കുളം നവീകരിച്ചെടുക്കാന്‍ 18,06,789 രൂപ ചെലവാക്കി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. ഇത് കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി 5.93 ലക്ഷം രൂപും ചെലവിട്ടു.
ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് നീന്തല്‍ക്കുളത്തിന്റെ നവീകരണത്തിന് വീണ്ടും പണം അനുവദിച്ചിരിക്കുന്നത്.
Post Your Comments