KollamLatest NewsKeralaNattuvarthaNews

ജിയോളജിസ്​റ്റ് എന്ന വ്യാജേന ക്വാറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ (31), കോഴിക്കോട് ചേലാവൂർ മായനാട്​ വൈശ്യംപുറത്ത്​ വീട്ടിൽ നീതു എസ്​. പോൾ (34) എന്നിവരാണ് അറസ്റ്റ് ചെയ്തത്

കൊല്ലം: ജിയോളജിസ്​റ്റ് എന്ന വ്യാജേന ജില്ലയിലെ ക്വാറി ഉടമയിൽ നിന്ന്​ അഞ്ച്​ ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ (31), കോഴിക്കോട് ചേലാവൂർ മായനാട്​ വൈശ്യംപുറത്ത്​ വീട്ടിൽ നീതു എസ്​. പോൾ (34) എന്നിവരാണ് അറസ്റ്റ് ചെയ്തത്.​ കൊല്ലം സൈബർ പൊലീസാണ് പിടികൂടിയത്.

Read Also : സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് ഇത്ര പ്രശ്നം: സുദീപ്‌തോ സെന്‍

കൊല്ലം ജില്ല ജിയോളജിസ്​റ്റിന്‍റെ ചിത്രവും മറ്റൊരാളുടെ വിലാസത്തിൽ സംഘടിപ്പിച്ച സിംകാർഡും ഉപയോഗിച്ച്​ വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു ത​ട്ടിപ്പ്​. ലൈസൻസ്​ പുതുക്കി നൽകാമെന്ന്​ വിശ്വസിപ്പിച്ച്​ അഞ്ച്​ ലക്ഷംരൂപ ആവശ്യപ്പെട്ടു. പിന്നീട്​ നീതുവെത്തി പണംകൈപ്പറ്റി. ഫോൺ നമ്പരും അതിലെ വാട്സാപ്പും പ്രവർത്തനരഹിതമായതോടെ പരാതിക്കാരൻ ജിയോളജിസ്​റ്റിന്‍റെ പഴയ നമ്പറിൽ വിളിച്ച് പണം കൈമാറിയിട്ടുണ്ടെന്ന്​ പറയുകയും ലൈസൻസ്​ പുതുക്കി നല്കുന്ന വിവരം അന്വേഷിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. തുടർന്ന്, അവർ ഈ വിവരം നിഷേധിച്ചതോടെ ക്രഷർ ഉടമ സിറ്റി സൈബർ പൊലീസിൽ പരാതി നൽകി.

ജിയോളജിസ്​റ്റും സമാനമായ പരാതി നൽകി. സിറ്റി സൈബർ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്​. കോഴിക്കോടു നിന്നാണ്​ പ്രതികൾ പിടിയിലായത്.

ജില്ല പോലീസ്​ മേധാവി മെറിൻ ജോസഫിന്‍റെ നിർദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേൽ നോട്ടത്തിൽ സൈബർക്രൈം പൊലീസ്​ സ്​റ്റേഷൻ ഇൻസ്​പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ അബ്ദുൽ മനാഫ്, അജിത് കുമാർ, എ.എസ്​.ഐ നിയാസ്​, സീനിയർ സി.പി.ഒ ഗായത്രി ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ കൊല്ലത്തെത്തിച്ച്​ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button