തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐയെ സഹായിച്ച പ്രിന്‍സിപ്പല്‍ ഡോ.ഷൈജു കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പ്രിന്‍സിപ്പല്‍ ഡോ ഷൈജു കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്നും ഇന്ദിരാ ഭവനില്‍ നിത്യ സന്ദര്‍ശകനും വിഡി സതീശന്റെ അനുയായിയുമാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
Read Also: സേവനങ്ങൾ ഇനി വളരെ എളുപ്പത്തിൽ! പുതിയ മൊബൈൽ ട്രേഡിംഗ് ആപ്പുമായി ജിയോജിത്
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാട്ടാക്കട കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷൈജുവിന്റെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചത്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐയെ സഹായിച്ച പ്രിന്‍സിപ്പല്‍ ഡോ . ഷൈജു കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് . ഇന്ദിരാ ഭവനില്‍ നിത്യ സന്ദര്‍ശകനും വിഡി സതീശന്റെ അനുയായിയുമാണ് . എസ്എഫ്ഐക്ക് ആള്‍മാറാട്ടം നടത്താന്‍ ഈ പ്രിന്‍സിപ്പല്‍ നല്കിയ സഹായം പ്രതിപക്ഷ നേതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് അന്വേഷിക്കണം. എസ്എഫ്ഐക്ക് യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ആകുവാന്‍ പറ്റിയ ആളില്ലാത്തതു കൊണ്ട് സിപിഎം കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒത്തുകളിച്ച് നടത്തിയ അഡ്ജസ്റ്റ്മെന്റാണ് കാട്ടാക്കടയില്‍ നടന്നത്’
Post Your Comments