KeralaLatest NewsNews

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം.

ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.

സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും സംരക്ഷണം ലഭിക്കും. അസഭ്യം പറയൽ, അധിക്ഷേപം തുടങ്ങി വാക്കാലുള്ള അക്രമങ്ങൾക്കും ശിക്ഷ ലഭിക്കും.

നിയമ, ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാർ കൂടിയാലോചിച്ചാണ് കരട് ബിൽ തയാറാക്കിയത്. ഭേദഗതി നിർദ്ദേശങ്ങളിൽ പ്രതീക്ഷയെന്നും വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button