തിരുവനന്തപുരം: സംസ്ഥാനത്ത് മുഗള്‍ ഭരണത്തെ പാഠപുസ്കത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ സഹായിച്ചതിനാലാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. യുഡിഎഫ് ഭരണത്തില്‍ നിന്നും മോചനം ലഭിക്കണമെന്ന് ജനങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോടികളുടെ വികസനമാണ് കേരളത്തില്‍ നടന്നതെന്നും കേരളം ലോകത്തിന് മാതൃകയായി’, പിണറായി വിജയന് അവകാശപ്പെട്ടു.
Read Also: വിപണിയിലെ താരമായി പെപെ കോയിൻ, മൂല്യത്തിൽ വൻ കുതിച്ചുചാട്ടം
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘എന്തിനും ഇല്ല, ഇല്ല എന്ന് പറയുന്ന സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരു മറുപടി. വികസന മരവിപ്പും, അഴിമതിയും ഉണ്ടായി. ആളുകള്‍ തലയില്‍ കൈ വച്ച് ഈ ശാപത്തില്‍ നിന്ന് മോചനം നല്കണമേയെന്ന് പ്രാര്‍ത്ഥിച്ചു. എല്‍ഡിഎഫിന് പുറത്തുള്ളവരും തിരഞ്ഞെടുപ്പില്‍ സഹായിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ 600 പ്രഖ്യാപനങ്ങളാണുണ്ടായിരുന്നത്. 2021-ല്‍ 580 വാഗ്ദാനങ്ങളും നടപ്പാക്കി. ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്’.
‘പ്രളയക്കെടുതി നേരിട്ട് ലോകത്തിന് മാതൃകയായി. ലോകമാകെ ആശ്ചര്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം തടഞ്ഞുവെയ്ക്കുകയായിരുന്നു. ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു. 80,000 കോടി രൂപയുടെ വികസനമാണ് ഏഴ് വര്‍ഷമായി കേരളത്തില്‍ നടത്തിയത്. ഗാന്ധിയേയും നെഹ്റുവിനേയും അബുള്‍ കലാം ആസാദിനേയും മുഗള്‍ ഭരണത്തേയും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. കേരളത്തില്‍ അത് നടപ്പിലാക്കില്ല മുഖ്യമന്ത്രി പറഞ്ഞു’.
Post Your Comments