KeralaLatest NewsNews

പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി: ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുട്ടമ്പുഴ മാമലകണ്ടം അഞ്ചുകുടി ഗിരിജൻ സെറ്റിൽമെന്റ് കോളനി സ്വദേശി മുത്തു രാമകൃഷ്ണനാണ് അറസ്റ്റിലായത്. 9 കഞ്ചാവ് ചെടികൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. തന്റെ പുരയിടത്തിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയിരുന്നത്.

Read Also: പ്രവാസിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സതീഷ് 22കാരിയുടെ മരണത്തിനും കാരണക്കാരന്‍

അതേസമയം, പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറും സംഘവും ചേർന്ന് കുമളി തേക്കടി കവലയ്ക്ക് സമീപമുള്ള കൃഷി ചെയ്യാത്ത പുരയിടത്തിനകത്തു നിന്നും 200 CM ഉയരമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെടുത്തു. പ്രതി ആരെന്ന് അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർ ഷഫീക്ക് ബി, ഷിയാദ് എ എന്നിവർ പങ്കെടുത്തു.

Read Also: പ്രീഡിഗ്രിക്ക് പഠിച്ചവരുടെ കൂടിച്ചേരലിൽ കണ്ടു: ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button