കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.
Read Also : ‘കുടുംബ ജീവിതത്തിന് തടസം നിന്നു, ഞാനവളെ കൊന്നു’: ദേവിക കൊലക്കേസിൽ യുവാവിന്റെ മൊഴി
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് രണ്ട് യുവതികൾ ഇരുന്നിരുന്ന സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു യുവതിയുടെ ശരീരത്തോട് ചേർന്നിരുന്ന ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
Read Also : കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങി മരിച്ചു
സംഭവം നടന്നയുടൻ യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ചാടിയിറങ്ങി. തുടർന്ന്, ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments