Latest NewsKeralaNews

ഷബ്‌ന ആദ്യം കസ്റ്റംസിനെ പറ്റിച്ചു, എത്ര തിരഞ്ഞിട്ടും പോലീസിനും ആദ്യം സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല

കോഴിക്കോട്: സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വീണ്ടും സജീവം. കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി പിടിയിലായ യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. കുന്ദമം​ഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്. 1,884 ​ഗ്രാം സ്വര്‍ണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്. ഏകദേശം 1.17 കോടി രൂപ വിലവരുന്ന സ്വർണം പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുത്താൽ 50000 രൂപയാണ് ഇവർക്ക് ഓഫർ ചെയ്തിരിക്കുന്നത്.

ഷബ്‌ന തന്റെ അടിവസ്ത്രത്തിൽ ആയിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. കസ്റ്റംസിന്റെ പരിശോധനയിൽ തന്ത്രപരമായി ഇവർ രക്ഷപ്പെട്ടു. പുറത്ത് പോലീസ് ഉണ്ടെന്ന് ഉറപ്പായതോടെ ഷബ്‌ന സ്വർണം കൈയിലിരുന്ന ഹാൻഡ് ബാ​ഗിലേക്ക് മാറ്റി. പോലീസ് മറ്റു ല​ഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ബാഗ് കാറിലേക്ക് മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു.

ഏറെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ ഒന്നുമില്ലെന്ന് ഇവർ വാദിച്ചു. വിദഗ്‌ധമായി കസ്റ്റംസിനെ പറ്റിച്ചത് പോലെ പോലീസിനെയും പറ്റിക്കാമെന്ന് ഷബ്‌ന കരുതി. വാഹനത്തിലേക്ക് കയറാനുള്ള ഷബ്‌നയുടെ ധൃതി കണ്ടതോടെ പൊലീസിന് സംശയം കൂടി, ഇവർ യുവതിയുടെ കാർ വിശദമായി പരിശോധിച്ചു. ഇതിനിടെ കാറിന്റെ ഡോറിനരികിൽ സ്വർണം വച്ചതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button