Latest NewsNewsIndia

സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി കപിലേശ്വർ ക്ഷേത്രം, നടപടികൾ ആരംഭിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് കപിലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഒഡീഷയിലെ അതിപുരാതന ക്ഷേത്രമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് കപിലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കപിലേശ്വർ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

ക്ഷേത്രത്തിന്റെ മികച്ച പരിപാലനത്തിനും, സംരക്ഷണത്തിനും വേണ്ടിയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അടുത്തിടെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംരക്ഷണ സ്മാരക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചത്. ഒഡീഷയിലെ കാലപ്പഴക്കമുള്ള കപിലേശ്വർ ക്ഷേത്രം ലോകമെമ്പാടുമുള്ള സന്ദർശകരെയും ഭക്തരെയും ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

Also Read: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button