അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രീമിയം ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോയാണ് ഇന്റർസിറ്റി ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ യാത്ര കാശ്മീരി ഗേറ്റ് ഐഎസ്ബിടിയിൽ നിന്ന് ആഗ്രയിലേക്കാണ് സംഘടിപ്പിച്ചത്. വിദഗ്ധരും, പരിചയസമ്പന്നരായ വനിതാ പൈലറ്റും, ഹോസ്റ്റും, യാത്രക്കാരുമുൾപ്പെടെ സ്ത്രീകൾ മാത്രമായിരുന്നു ബസിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നത്.
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും, പിന്തുണ നൽകുന്നതിന്റെയും ഭാഗമായാണ് വനിത ഇന്റർസിറ്റി ബസിന് തുടക്കമിട്ടത്. ബസിന്റെ വനിതാ പൈലറ്റിന് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. ബസിൽ അത്യാധുനിക സംവിധാനങ്ങളാണ് ന്യൂഗോ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിസിടിവി, സുഖപ്രദമായ സീറ്റുകൾ, യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോച്ച് ഹോസ്റ്റുകൾ എന്നിങ്ങനെ നിരവധി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
Also Read: അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു
മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 ഓളം കർശന സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷമാണ് സർവീസ് ആരംഭിച്ചത്. സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ അന്തരീക്ഷമാണ് ന്യൂഗോ വാഗ്ദാനം ചെയ്യുന്നത്. ഡൽഹി- ചണ്ഡീഗഢ്, ഡൽഹി- ഡെറാഡൂൺ, ഡൽഹി- ആഗ്ര, ഡൽഹി- ജയ്പൂർ, ആഗ്ര- ജയ്പൂർ, ഇൻഡോർ- ഭോപ്പാൽ, ബെംഗളൂരു- തിരുപ്പതി, ഹൈദരാബാദ്- വിജയവാഡ എന്നിവിടങ്ങളിലേക്കാണ് ന്യൂഗോ സർവീസ് നടത്തുക.
Post Your Comments