
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
Read Also : കാണാതായ ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! ‘സഞ്ചാർ സാഥി’ പോർട്ടലുമായി കേന്ദ്രസർക്കാർ
ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിയായ അഞ്ജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകി.
Post Your Comments