Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ.

കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ഷറഫുദീൻ, ഭാര്യ ഷമീമ എന്നിവരെയാണ് പിടികൂടിയത്. 2 കിലോയോളം തൂക്കം വരുന്ന ഒന്നേകാൽ കോടിരൂപ വില മതിക്കുന്ന സ്വർണ്ണമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇവർ ദുബായിയിൽ കുട്ടികളോടൊപ്പം സന്ദർശനം നടത്തി മടങ്ങി വരുമ്പോഴാണ് സ്വർണ്ണക്കടത്തിന് ശ്രമിച്ചത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button