പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇന്ന് പ്രമേഹം പിടിപ്പെടുന്നു. ഭക്ഷണത്തിലാണ് ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു പച്ചക്കറി ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പു മാവ് – അര കപ്പ്
കാരറ്റ് – ഒരു ടേബിള്‍ സ്പൂണ്‍
കോളിഫ്‌ളവര്‍ ചുരണ്ടിയത് – ഒരു ടേബിള്‍ സ്പൂണ്‍
ബീന്‍സ് – അര ടേബിള്‍ സ്പൂണ്‍
കാബേജ് – അര ടേബിള്‍ സ്പൂണ്‍
സവാള – അര ടേബിള്‍ സ്പൂണ്‍
പച്ചമുളക് – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പു ചേര്‍ത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവില്‍ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേര്‍ത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കി ചുട്ടെടുക്കുക. പ്രമേഹ രോഗികൾക്കുള്ള ചപ്പാത്തി തയ്യാർ.
Post Your Comments