WayanadLatest NewsKeralaNattuvarthaNews

സുഹൃത്തിന്‍റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, പൊലീസ് പരിശോധനയിൽ ബാ​ഗിൽ കണ്ടെത്തിയത് ആനപ്പല്ല്: വിനോദസഞ്ചാരികള്‍ അറസ്റ്റിൽ

വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്

പുല്‍പ്പള്ളി: വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്.

Read Also : ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആമസോൺ, ഇത്തവണ തൊഴിൽ നഷ്ടമായത് 500 ഓളം പേർക്ക്

മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. കൂട്ടത്തിലൊരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികളുടെ വാദം. അതേസമയം, വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്നാണ് അജീഷിന്റെ മൊഴി.

അറസ്റ്റ് ചെയ്ത പ്രതികളെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button