തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആരോപണവുമായു പെണ്‍കുട്ടിയുടെ കുടുംബം. ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിന്റെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്ന് പിതാവ് പ്രമോദ് പറഞ്ഞു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also; തമിഴ്നാട് വ്യാജമദ്യ ദുരന്തം: വിഷമദ്യം നിർമിച്ചയാൾ പിടിയിൽ
മാതാപിതാക്കളുടെ മുന്‍പില്‍വെച്ച് നിരവധി തവണ യുവാവ് അഞ്ജുവിനെ മര്‍ദ്ദിച്ചിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും കുടുംബം പറയുന്നു. പുത്തന്‍ തോപ്പ് റോജാ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജു (23), മകന്‍ ഡേവിഡ് എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിലും കുഞ്ഞിനെ ജീവനോടെയുമാണ് കണ്ടെത്തിയാണ്. കുഞ്ഞ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭര്‍ത്താവാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ ആദ്യം കണ്ടത്. യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ രാജു ജോസഫ് ടിന്‍സിലി നിഷേധിച്ചു. രണ്ട് ദിവസം മുന്‍പും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയില്‍ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണില്‍ സന്ദേശം അയച്ചിരുന്നു. ആ സമയം താന്‍ ഓടി വീട്ടിലെത്തി. പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താന്‍ തൊട്ടടുത്ത വീട്ടില്‍ ഫുട്‌ബോള്‍ കളികാണാന്‍ പോയി. തിരികെയെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞും പൊള്ളലേറ്റ നിലയിലായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
Post Your Comments