Latest NewsIndiaNews

ഒരുമിച്ച് മോഷ്ടിക്കാൻ കയറി, കൂടെ ഉണ്ടായിരുന്ന ആൾ മദ്യപിച്ച് കിടന്നുറങ്ങി, 8 ലക്ഷം രൂപയുമായി മുങ്ങി സഹമോഷ്ടാവ്

ഉത്തര്‍പ്രദേശ്‌: മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ മദ്യപിച്ച് കിടന്നുറങ്ങിയപ്പോൾ സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ ഉറങ്ങുന്നയാളെ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുൻ സൈനികനായ ശർവാനന്ദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയ വീട്ടുകാർ തിരികെ വന്നപ്പോൾ ഒരാൾ കിടപ്പുമുറിയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തുകയായിരുന്നു.

അയാൾക്കരികെ മദ്യക്കുപ്പികൾ ചിതറിക്കിടന്നിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് 8 ലക്ഷം രൂപ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്‌. പിന്നീട് ഇവർ പൊലീസില്‍ വിവരമറിയിച്ചു.

തന്നോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് പ്രതി പൊലീസിനു മൊഴിനൽകി. തങ്ങൾ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം തുടങ്ങി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മദ്യം കഴിയ്ക്കാൻ സുഹൃത്ത് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതോടെ താൻ ഉറങ്ങിപ്പോയി എന്നും ഇയാൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

100 ഗ്രാമിലധികം സ്വർണം, 2 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ, 50,000 രൂപ വിലവരുന്ന 40 സാരികൾ, 6 ലക്ഷം രൂപ എന്നിവകളാണ് വീട്ടിൽ നിന്ന് മോഷണം പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button