
തൃശൂർ: പ്രശസ്ത നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമകളുടെ നിർമാതാവായിരുന്നു. ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. 18 വർഷത്തിനിടെയാണ് 16 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്. 12 വർഷം മുൻപ് അദ്ദേഹത്തിന്റെ ബിസിനസ് തകർന്നു, ശേഷം തൃശൂർ ആയിരുന്നു താമസം.
Post Your Comments