ചാത്തന്നൂർ: സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചിറക്കര ഇടവട്ടം നല്ലാണിയിൽ വീട്ടിൽ മണികണ്ഠൻപിള്ളയുടെ മകൻ എം.സജിൻ (33)ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാരിപ്പള്ളി -പരവൂർ റോഡിൽ മീനമ്പലം ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മീനമ്പലത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്ന സജിൻ ചായകടയിൽ നിന്നും ചായ കുടിച്ചതിന് ശേഷം റോഡിലേക്ക് ഇറങ്ങവേ പാരിപ്പള്ളി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അമ്മ: ശ്രീദേവിഅമ്മ. സഹോദരൻ: എം.ലിജിൻ.
Post Your Comments