തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐയുടെ പേരിൽ വ്യാജ പ്രചാരണം. ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കേരള എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും, വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്തുത പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ല എന്നാണ് ഇവർ പറയുന്നത്.
അസ്മിയയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ജസ്റ്റിസ് ഫോർ അസ്മിയ എന്നെഴുതി വച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു എന്നായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ഡി.വൈ.എഫ്.ഐയെ ട്രോളാനും സോഷ്യൽ മീഡിയ മറന്നില്ല. ഒറ്റപ്പെട്ട സംഭവമായിട്ടാകും സംഘടന വിഷയത്തെ കാണുന്നതെന്നും, അതുകൊണ്ടാകാം പ്രതികരിക്കാത്തതെന്നുമാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. അസ്മിയയ്ക്ക് നീതി ലഭിക്കണമെന്ന തരത്തിലുള്ള പോസ്റ്ററൊന്നും സംഘടന ഇറക്കിയിട്ടില്ലെന്നും, ആരും തെറ്റിദ്ധരിക്കരുത് ഡി.വൈ.എഫ്.ഐ അങ്ങനെ ചെയ്യില്ല എന്നുമാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
സംഘടനയെ വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകൾ ഇങ്ങനെ:
‘സേവ് കത്വ… എന്ന പേരില്‍ സേവ് ബാലരാമപുരം എന്ന് പറയാന്‍ പറ്റുമോ?’
‘ബാലരാമപുരം ഉത്തർപ്രദേശിലെ ഒരു ജില്ലയാണ് സർ….’
‘ഉളുപ്പുണ്ടോ സഖാക്കളെ.. പോസ്റ്ററിന് എതിരെ പ്രതികരിക്കാൻ സമയം ഉണ്ട്. എന്നാലും വിഷയത്തിൽ പ്രതികരിക്കാൻ അണ്ണാക്കിൽ പിരി വെട്ടിയിരിക്കുന്നു’
‘മദ്രസയിലെ അസ്വാഭാവിക മരണത്തിന്റെ കാരണക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ആ പോസ്റ്റർ വരേണ്ടിയിരുന്നത് ഞാനറിയുന്ന ഡിവൈഫൈ ക്കാരുടെ അടുത്ത് നിന്നായിരുന്നു… ഇനി പറഞ്ഞിട്ട് കാര്യമില്ല , കയ്യീന്ന് പോയി…’
‘ഇതു ഒരു ഹൈന്ദവ ക്രിസ്ത്യൻ സ്ഥാപനം ആയിരുന്നേൽ കുട്ടി സഖാക്കൾ കേരളം ഇളക്കിമറിച്ചു കപ്പ നട്ടേനെ.. മുഖ്യമന്ത്രി 10 ലക്ഷവുമായി വീട്ടിൽ എത്തിയേനെ… ഇതിപ്പോ മിണ്ടാൻ പറ്റില്ല.. ഗതികേടു’
‘ഈസംഭവത്തില്‍ ഇതുവരെ നിലപാടൊന്നും എടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്…!’
Post Your Comments