ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ

പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷി(38)നെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: അകന്ന് കഴിയുന്ന ഭാര്യയെയും മക്കളെയും വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യയും മക്കളും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന്, ഏറെ കാലമായി വേറെയാണ് താമസം. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നതിനിടയിലാണ് യുവാവ് ഭാര്യ ഗ്രീഷ്മയും മക്കളും തനിച്ച് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച കയറുകയും വീട്ടിലെ ടിവി ഉള്‍പ്പടെയുള്ള സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. ഇതിന് പിന്നാലെ കമ്പി വടി ഉപയോഗിച്ച് ഗ്രീഷ്മയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു.

Read Also : പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവം : ഇന്‍സ്റ്റഗ്രാം വൈറല്‍ താരമടക്കം രണ്ടുപേർ അറസ്റ്റിൽ

ആക്രമണത്തിൽ ​പരിക്കേറ്റ ഗ്രീഷ്മ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം സി ഐ ബിജോയ്, എസ് ഐ അനീഷ്, സിപിഒ മാരായ വിഷ്ണു, സുഭാഷ്, സുരേന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button