PathanamthittaKeralaNattuvarthaLatest NewsNews

17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ്​ അറസ്റ്റിൽ

മെ​ഴു​വേ​ലി ഉ​ള്ള​ന്നൂ​ർ മു​ട്ട​യ​ത്തി​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ പ്ര​മോ​ദാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: പ​തി​നേ​ഴു​കാ​രി​യെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. മെ​ഴു​വേ​ലി ഉ​ള്ള​ന്നൂ​ർ മു​ട്ട​യ​ത്തി​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ പ്ര​മോ​ദാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്. ബാം​ഗ​ളൂ​രു​വി​ൽ നി​ന്നും ഇ​ല​വും​തി​ട്ട പൊലീ​സ് ആണ് പി​ടി​കൂ​ടിയത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സംഭവം. പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോവുകയായിരുന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന്​ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read Also : സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ളഷർട്ട് നല്‍കിയില്ല: രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതിയുമായി 11കാരന്‍

അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ന​മ്പ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്, ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി അ​ന്വേ​ഷ​ണം. അ​തി​ലൂ​ടെ പു​തി​യ ഫോ​ൺ ന​മ്പ​ർ ല​ഭി​ച്ചു. യു​വാ​വ് പെ​ൺ​കു​ട്ടി​ക്ക് വാ​ങ്ങി​കൊ​ടു​ത്ത പു​തി​യ ഫോ​ൺ ന​മ്പ​രി​നെ​പ്പ​റ്റി​യും സൂ​ച​ന ല​ഭി​ച്ചു. ഈ ​ഫോ​ണി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​രു​വ​രും ബാം​ഗ​ളു​രു​വി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു മ​ജ​സ്റ്റി​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ന്നെ​ന്നും വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തി ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ച്ച് പീ​ഡി​പ്പി​ച്ച​താ​യും പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി ​ദീ​പു, എ​സ്.​ഐ കെ. ​എ​ൻ അ​നി​ൽ, സി.​പി. ഒ​മാ​രാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, രാ​ജേ​ഷ്, അ​നൂ​പ്, പ്ര​ശോ​ഭ്, ശ​ര​ത്, അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button