കൊച്ചി; കര്‍ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം തരുന്നതാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ് പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവർ.
കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്നും എഴുത്തുകാരി പറയുന്നു. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കുന്ന നാടാണെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിക്ക് അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്നാണ് അരുന്ധതി റോയിയുടെ കണ്ടെത്തൽ. ക്രിസ്ത്യൻ മത മേലധികാരികൾക്ക് ബിജെപിയുമായി ചർച്ച നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും മണിപ്പൂരിലും ഛത്തീസ്‌ഗഡിലും നടക്കുന്നത് അവർ കാണുന്നില്ലേയെന്നും അരുന്ധതി റോയ് ചോദിച്ചു.
‘ബി.ജെ.പിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെ. ബി.ജെ.പിക്ക് അവസരം കൊടുത്താൽ കേരളം കത്തിയമരും. കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ല. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കുന്ന നാടാണ് കേരളം’, അരുന്ധതി റോയ് പറയുന്നു.
Post Your Comments