KollamKeralaNattuvarthaLatest NewsNews

ഭാ​ര്യ​ക്ക് മ​റ്റ് പു​രു​ഷന്മാരു​മാ​യി ബ​ന്ധ​മു​ണ്ടെന്നാ​രോ​പി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു:പ്ര​തി പിടിയിൽ

ചി​റ​ക്ക​ര​താ​ഴം, കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ സു​ധീ​ഷ്(38) ആ​ണ് പിടിയിലായത്

കൊല്ലം: ഭാ​ര്യ​ക്ക് മ​റ്റ് പു​രു​ഷന്മാരു​മാ​യി ബ​ന്ധ​മു​ണ്ടെന്നാ​രോ​പി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പൊലീ​സ് പി​ടി​യി​ൽ. ചി​റ​ക്ക​ര​താ​ഴം, കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ സു​ധീ​ഷ്(38) ആ​ണ് പിടിയിലായത്. പാ​രി​പ്പ​ള്ളി പൊലീ​സാണ് പി​ടി​കൂടിയ​ത്.

Read Also : അസ്മിയയുടെ ദുരൂഹ മരണം; എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി! ബാലരാമപുരം കേരളത്തിലാണല്ലോ!-അഞ്‍ജു പാർവതി

14 വ​ർ​ഷ​മാ​യി ഭാ​ര്യ​യു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​ന്ന പ്ര​തി പ​ല​പ്പോ​ഴും ഭാ​ര്യ​യെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ഭാ​ര്യ​ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെന്ന് ​ആ​രോ​പി​ച്ച് പ്ര​തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​കൊ​ണ്ടുള്ള ​മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്ക് പ​റ്റി ത​റ​യി​ൽ വീ​ണ സ്ത്രീ​യെ ഇ​യാ​ൾ മ​ര​ത്ത​ടി കൊ​ണ്ട് കൈയി​ലും കാ​ലി​ലും മൃ​ഗീ​യ​മാ​യി മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ർ​ദ്ദ​ന​ത്തി​ൽ ഇ​ട​ത് കൈ​യു​ടേ​യും വ​ല​ത് കാ​ലി​ന്‍റെ​യും എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

തു​ട​ർ​ന്ന്, പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി എ​സ്​എ​ച്ച്ഒയു​ടെ ചാ​ർ​ജു​ള്ള എ​സ്ഐ സ​ജി​ത്ത് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്​ഐ അ​ഖി​ലേ​ഷ്, എ​സ്‌​സി​പി​ഒ മാ​രാ​യ നൗ​ഷാ​ദ്, മ​നോ​ജ്നാ​ഥ്, സി​പി​ഒ മാ​രാ​യ മ​നോ​ജ്, ന​വാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button