KollamNattuvarthaLatest NewsKeralaNews

ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യ(23)യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമായ വിവരം.

മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന ശരണ്യ, പുലർച്ചെ മറ്റൊരു റൂമിലേക്ക് മാറി കിടന്നു. രാവിലെ മുറി തുറക്കാതായതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അല്‍ അമാന്‍ മദ്രസയിലെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത:വി.വി രാജേഷ്

ഒന്നര വർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഭർത്താവുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button