തിരുവനന്തപുരം: ബീമാപള്ളി സ്വദേശിനിയായ 17കാരിയെ ബാലരാമപുരത്തെ മദ്രസ്സയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും, മലപ്പുറത്ത് രാജേഷ് മാഞ്ചി എന്ന ബീഹാറി സ്വദേശി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു എന്ന് വിമര്‍ശിച്ച് ശ്രീജിത്ത് പണിക്കര്‍. ഇതെല്ലാം സംഭവിച്ചത് അങ്ങ് വടക്കാണെങ്കില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടനിലവിളിയും ഹാഷ് ടാഗുമൊക്കെ പ്രത്യക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
‘വടക്കുനോക്കിയന്ത്രങ്ങള്‍ അസ്മിയ, രാജേഷ് മരണങ്ങള്‍ അറിഞ്ഞിട്ടില്ല. അല്ലായിരുന്നെങ്കില്‍’ എന്നാണ് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
17കാരിയായ അസ്മിയയെ കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ അല്‍ അമന്‍ എന്ന മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഈ സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും അസ്മിയ വീട്ടിലേയ്ക്ക് വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മീയ മരിച്ചതായി അറിയിച്ചത്.
കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് മുഹമ്മദ് അഫ്സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, അബ്ദുല്‍ സമദ്, ഹമീദ് എന്നിവരുള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് രണ്ട് മണിക്കൂറിലേറെ രാജേഷ് മാഞ്ചിയെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. 8 പേരാണ് ആക്രമിച്ചത്. ആക്രമണത്തിനൊടുവില്‍ അനക്കമില്ലാതായതോടെയാണ് റോഡരികില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരീരം മുഴുവന്‍ ചതഞ്ഞരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമുണ്ട്. രാജേഷിന്റെ കൈകള്‍ കയറുപയോഗിച്ച് പിന്നില്‍ കെട്ടി, മരക്കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചായിരുന്നു പ്രതികള്‍ ആക്രമിച്ചത്.
Post Your Comments