ആലപ്പുഴ: കര്‍ണാടകയില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. സിദ്ധരാമയ്യ ആണ് മുഖ്യമന്ത്രിയാകുക എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അല്ല, ഡി.കെ ശിവകുമാറായിരിക്കും എന്ന് മറുഭാഗം. ഇങ്ങനെ തര്‍ക്കം മുറുകുമ്പോള്‍ എല്ലാവരുടെയും കണ്ണ് ഡല്‍ഹിയിലേയ്ക്കാണ്. ഇതിനിടെ, കര്‍ണാടകയിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കുക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കുമെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
‘ഖാര്‍ഗെ എന്ത് പറയണം എന്ന് രാഹുലും രാഹുല്‍ എന്ത് പറയണമെന്ന് പള്ളിയും തീരുമാനിക്കും. ഇതിന്റെ പേരാണ് മതേതരത്വം’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Read Also:സ്വന്തം ആരോഗ്യവും പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം: ആരോഗ്യമന്ത്രി
കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ സമുദായത്തില്‍ നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് നല്‍കണമെന്ന് സുന്നി ഉല്‍മ ബോര്‍ഡിലെ മുസ്ലീം നേതാക്കള്‍. അഞ്ച് മുസ്ലീം എംഎല്‍എമാരെ മന്ത്രിമാരാക്കണമെന്നും, അവര്‍ക്ക് ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ നല്‍കണമെന്നുമാണ് സുന്നി ഉല്‍മ ബോര്‍ഡിലെ നേതാക്കള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഡിമാന്‍ഡ്. ഇതിനെ ട്രോളിയാണ് ഇപ്പോള്‍ സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments