ട്വിറ്ററിന്റെ പുതിയ സിഇഒയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സിഇഒ ആയി ലിർഡ യാക്കാരിയോ ആണ് ചുമതല ഏൽക്കുക. 2022 മുതൽ എൻസിബി യൂണിവേഴ്സലിന്റെ പരസ്യ വിഭാഗം സിഇഒ ആയാണ് ലിർഡ സേവനമനുഷ്ഠിച്ചിരുന്നത്. ആറാഴ്ചക്കുള്ളിൽ എൻസിബി യൂണിവേഴ്സലിൽ നിന്നും ലിർഡ വിരമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ട്വിറ്റർ സിഇഒ ആയി ചുമതലയേൽക്കുക.
മസ്കുമായി ദീർഘകാല ബന്ധമുള്ള വ്യക്തി കൂടിയാണ് ലിർഡ യാക്കാരിയോ. സിഇഒ സ്ഥാനത്തിന് അനുയോജ്യമായ ആളെ കിട്ടിയാൽ സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായം അറിയാൻ മാസങ്ങൾക്കു മുൻപ് ട്വിറ്ററിൽ പോളും നടത്തിയിരുന്നു. ഭൂരിഭാഗം ആളുകളും സിഇഒ സ്ഥാനത്തുനിന്ന് മസ്ക് രാജിവെക്കണമെന്നാണ് രേഖപ്പെടുത്തിയത്. അതേസമയം, സ്ഥാനമൊഴിഞ്ഞാലും ട്വിറ്ററിന്റെ പ്രവർത്തനത്തിൽ ഇലോൺ മസ്ക് തുടർന്നും ഇടപെടുമോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തത് മുതൽ വിചിത്രമായ മാറ്റങ്ങളാണ് മസ്ക് നടപ്പാക്കിയിരുന്നത്.
Post Your Comments