Latest NewsKeralaNews

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം റോഡുകളുടെ ഒരു വലിയ ശൃംഖല നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും വലിയ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശക്തമായ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും ഉപയോഗിച്ച് തങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ ഓട്ടോമൊബൈല്‍ കമ്പനികളും ശ്രമിക്കുന്നു.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആംഫെറ്റമിൻ പിടികൂടി 

ഇപ്പോഴിതാ ഇലക്ട്രിക്ക് വാഹന മേഖലയ്ക്ക് ഉണര്‍വ് ഏകുന്ന വലിയൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് നിതിന്‍ ഗഡ്കരി. സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനം സംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നു.

തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം, സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനത്തിനായി നിരവധി കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി (സിഐഐ) യുടെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ നിതിന്‍ ഗഡ്കരി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യയുടെ വികസനം അനിവാര്യമാണ്.

ഇലക്ട്രിക് ഹൈവേ വികസനം എന്ന ആശയം ഗഡ്കരി ഇതിന് മുമ്പും പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് കാറുകള്‍ക്കായി പ്രത്യേകമായി ഇലക്ട്രിക് ഹൈവേകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഇതില്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കും ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കും ഇലക്ട്രിക് ഹൈവേകളുടെ പൈലറ്റ് പ്രോജക്ടുകള്‍ക്കായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button