Latest NewsKeralaNews

വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന : ആരോപണവുമായി പി.വി അൻവർ

‘മാപ്രാ’ വിഭാഗത്തിലെ ഇത്തരക്കാരുടെ അധാർമികത വച്ചുപൊറുപ്പിക്കാനാവില്ല.

കൊച്ചി: പ്രതിപക്ഷ നേതാവിനും മാധ്യമങ്ങൾക്കുമെതിരെ ആരോപണവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ എംഎൽഎ. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവിൻ്റെ പണം അക്കൗണ്ടിൽ പറ്റുന്നവരാണ് മാധ്യമങ്ങളെന്നും തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും പി.വി അൻവർ ആരോപിച്ചു.

READ ALSO: മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി: സിപിഎമ്മിന് മറുപടിയുമായി കെ എം ഷാജി

‘മാധ്യമങ്ങളോട് പകയില്ലെങ്കിലും ചില മാധ്യമപ്രവർത്തകരുടെ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. എത്ര കേട്ടാലും നന്നാവില്ല എന്ന് തീരുമാനിച്ച പത്രപ്രവർത്തകർ കേരളത്തിലുണ്ട്. ‘മാപ്രാ’ വിഭാഗത്തിലെ ഇത്തരക്കാരുടെ അധാർമികത വച്ചുപൊറുപ്പിക്കാനാവില്ല. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള മാധ്യമ ഗൂഢാലോചനയുടെ തെളിവുകൾ ഉടൻ പുറത്തുവരും. ഇക്കാര്യം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമെന്നും’- പി.വി അൻവർ 24 ന്യൂസിൻ്റെ ജനകീയ കോടതി പരിപാടിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button