KeralaLatest NewsNews

2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകും, പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: ബിജെപിയുടെ ഹുങ്കിനുളള മറുപടി: കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്ത് 1,21,604 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സംസ്ഥാന പട്ടയമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇടത് മുന്നണി സര്‍ക്കാര്‍ 2,98,615 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്ലാ ആദിവാസികള്‍ക്കും സ്വന്തമായി ഭൂമി ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഏഴ് വര്‍ഷം കൊണ്ട് ഏഴായിരം ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കി. അര്‍ഹരായിട്ടും പട്ടയം ലഭിക്കാത്തവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ആദിവാസികളുടെ ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

‘വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരു പോലെ സംയോജിപ്പിച്ച് മുന്നേറണം. നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം സര്‍വതല സ്പര്‍ശിയായിരിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തണമെന്നതാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. എല്ലാവര്‍ക്കും മികച്ച രീതിയില്‍ ജീവിക്കാന്‍ കഴിയുന്ന സാമൂഹിക അവസ്ഥ സൃഷ്ടിച്ചെടുക്കണം. അതിന്റെ ഭാഗമായുള്ളതാണ് എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന പദ്ധതി. ഇതിന് പിന്തുണ നല്‍കുന്ന ജനങ്ങളാണ് നാട്ടിലുള്ളതെന്നും നമ്മുടെ നാടും നാടിന്റെ ഒരുമയുമാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനുള്ള കരുത്ത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button