വിമാനത്താവളത്തിലെ ഉപയോഗത്തിനായി എ.സി ലോ ഫ്ലോർ ബസുകൾ വാടകയ്ക്ക് നൽകാനൊരുങ്ങി കെഎസ്ആർടിസി. നിലവിൽ, വോൾവോയുടെ നവീകരിച്ച എ.സി ലോ ഫ്ലോർ ബസ് തിരുവനന്തപുരം വിമാനത്താവളത്തിന് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ രണ്ട് ബസുകൾ കൂടി തിരുവനന്തപുരം വിമാനത്താവളത്തിന് അനുവദിക്കുന്നതാണ്. ഇത്തരത്തിൽ വിവിധ വിമാനത്താവളങ്ങളിലെ ആവശ്യങ്ങൾക്കായി 24 എ.സി ലോ ഫ്ലോർ ബസുകളാണ് കെഎസ്ആർടിസി അനുവദിക്കുക.
ബസുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജൻസിയായ ബേർഡ് ഗ്രൂപ്പുമായി കെഎസ്ആർടിസി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാനത്തിനുള്ളിൽ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് അനുമതി ലഭിക്കുന്നത്. ഇന്ധനക്ഷമത കുറഞ്ഞതിനെ തുടർന്ന് സാധാരണയായി കോർപ്പറേഷന് വലിയ നഷ്ടമാണ് എ.സി ലോ ഫ്ലോർ ബസുകൾ ഉണ്ടാക്കുന്നത്. എന്നാൽ, വിമാനത്താവളങ്ങൾക്ക് ബസുകൾ കൈമാറുന്നതോടെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. മാസ വാടക നിശ്ചയിച്ചിട്ടുള്ള തുക കോർപ്പറേഷനാണ് കൈമാറുക.
Also Read: ഫ്ലാറ്റിനുള്ളിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു
Post Your Comments