സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതൽ കരുത്താർജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള കരട് നയം തയ്യാറാക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി ടൂറിസം. ആദ്യ ഘട്ടത്തിൽ വിമാനത്താവളങ്ങളെയും എയർ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണ് നടപ്പാക്കാൻ ആലോചിക്കുന്നത്.
സംസ്ഥാനത്ത് ഹെലി ടൂറിസം നടപ്പാക്കാൻ താൽപ്പര്യമറിയിച്ച് ഇതിനോടകം നിരവധി ഏജൻസികൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് നയം രൂപീകരിച്ചിട്ടുള്ളത്. നിലവിൽ, ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ് എയർ സ്ട്രിപ്പ് വികസിപ്പിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ബേക്കൽ, വയനാട് എന്നിവിടങ്ങളിലാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുക. മറ്റു മാർഗങ്ങളെ അപേക്ഷിച്ച് ഹെലി ടൂറിസം താരതമ്യേന ചെലവ് കൂടിയതാണ്. എന്നാൽ, സമയം ലാഭിക്കാൻ കഴിയുന്നതിനാൽ ഇവ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments