തിരുവനന്തപുരം: കേരള വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നു കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുമ്പോഴും കേരളത്തില്‍ വ്യവസായം തുടങ്ങി വെട്ടിലായ പ്രവാസികളുടെ എണ്ണം കൂടുതലാണെന്ന് പ്രവാസി അസോസിയേഷന്‍റെ മൂന്നാം വാര്‍ഷിക പരിപാടിയില്‍ ഗണേഷ് കുമാർ പറഞ്ഞു.
READ ALSO: കക്കൂസ് ടാങ്കിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
സര്‍ക്കാര്‍ കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുമ്പോഴും കേരളത്തില്‍ വ്യവസായം തുടങ്ങി വെട്ടിലായ പ്രവാസികളുടെ എണ്ണം കൂടുതലാണ്. ആന്തൂര്‍ സാജനെപ്പോലുള്ളവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട അവസ്ഥപോലും ഉണ്ടായി. കേരളത്തില്‍ ആരും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കരുത്. ഉള്ള പണം ബാങ്കുകളില്‍ നിക്ഷേപിക്കലാണ് ബുദ്ധി. പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണ്. എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകും’- ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments