KeralaLatest NewsNews

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

മലപ്പുറം: മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും പ്രതിയ്ക്ക് കോടതി ശിക്ഷയായി വിധിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പ്രതി പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്. 2021 ൽ മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also: സംസ്ഥാനത്ത് വ്യാജ ചായപ്പൊടി വിൽപ്പന സജീവം, കാസർഗോഡ് നിന്നും പിടിച്ചെടുത്തത് 600 കിലോ മായം കലർന്ന തേയില പാക്കറ്റുകൾ

2021 മാർച്ച് മാസം മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പിതാവ് മകളെ ആദ്യമായി പീഡിപ്പിച്ചത്. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയായ മകളെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാൾ തുടർച്ചയായി മകളെ പീഡിപ്പിക്കുകയും ഇതതിനിടെ പെൺകുട്ടി ഗർഭിണിയാകുകയുമായിരുന്നു. പീഡനവിവരം പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴിക്കടവ് പൊലീസ് 2021 ലാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: ബസ് സ്റ്റാന്‍ഡിലെ പരിചയം മുതലെടുത്ത് 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button