KeralaLatest NewsNews

കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്‍കാന്‍ തീരുമാനം. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പുമായി ബസുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

Read Also: രണ്ട് മണിക്കൂറോളം മർദ്ദനം: അനക്കമില്ലാതായതോടെ കവലയിലേക്ക് വലിച്ചിഴച്ച് എത്തിച്ചു, മലപ്പുറത്ത് നടന്നത് ക്രൂര കൊലപാതകം 

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിനാണ് ബസുകളുടെ മേല്‍നോട്ടച്ചുമതല. ആദ്യമായാണ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതി ലഭിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, നെടുമ്പാശ്ശേരി, ബെംഗളൂരു അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് 23 ബസുകള്‍ കൂടി ബേര്‍ഡ് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി ബസുകളും വൈകാതെ കൈമാറും.

ആദ്യഘട്ടത്തില്‍ വോള്‍വോയുടെ നവീകരിച്ച എസി ലോ ഫ്‌ളോര്‍ ബസ് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് കൈമാറിയത്. ശേഷം അധികം താമസമില്ലാതെ തന്നെ രണ്ട് ബസുകള്‍ കൂടി തിരുവനന്തപുരം വിമാനത്താവളത്തിന് അനുവദിക്കും. മാസ വാടകയായി ബസിന് നിശ്ചയിച്ചിട്ടുള്ള തുക കോര്‍പ്പറേഷനാണ് നല്‍കുക. കമ്പനിതന്നെയാണ് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും.

എസി ലോ ഫ്‌ലോര്‍ ബസുകള്‍ ഇന്ധനക്ഷമത കുറഞ്ഞതിനെ തുടര്‍ന്ന് കോര്‍പ്പറേഷന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. വാടകയ്ക്ക് നല്‍കുന്നതു മൂലം കൂടുതല്‍ വരുമാനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവ ഒഴിവാകുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനമായിരിക്കും ബസുകളില്‍നിന്ന് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button