Latest NewsKeralaNews

പിരിവ് നൽകിയ തുക കുറഞ്ഞു പോയി: കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: പിരിവ് നൽകിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരക നിർമ്മാണത്തിന് നൽകിയ തുക കുറഞ്ഞെന്ന് ആരോപിച്ചാണ് കപ്പലണ്ടി കടക്കാരനെ സി പി ഐ പ്രാദേശിക നേതാവ് മർദ്ദിച്ചത്. പോത്തൻകോടുള്ള പ്രാദേശിക നേതാവ് ഷുക്കൂറിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.

Read Also: കൊച്ചിയില്‍ 15,000 കോടി മയക്കുമരുന്ന് കടത്തിയതിനു പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ്?

മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. എഐടിയുസി മേഖലാ ജനറൽ സെക്രട്ടറിയാണ് കേസിൽ പ്രതിയായ ഷുക്കൂർ. ഇയാൾ തന്റെ കവിളിൽ മർദ്ദിച്ചുവെന്നാണ് വ്യാപാരിയായ മാരിയപ്പൻ നൽകിയ പരാതി. പോത്തൻകോട് ജംഗ്ഷനിൽ മാരിലക്ഷ്മി സ്വീറ്റ്‌സ് ആന്റ് ബേക്കറി കട നടത്തുന്നയാളാണ് മാരിയപ്പൻ.

ഇദ്ദേഹം വർഷങ്ങളായി ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. പിരിവിനായി സിപിഐ പ്രവർത്തകർ എത്തിയപ്പോൾ ഇദ്ദേഹം 50 രൂപ നൽകി. എന്നാൽ, ഇത് പോരെന്നും 200 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് നേതാവ് തന്നെ മർദ്ദിച്ചതെന്ന് മാരിയപ്പൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ചയായിരുന്നു പരാതിയ്ക്ക് ആധാരമായ സംഭവം ഉണ്ടായത്.

Read Also: ഒളിപ്പിച്ചത് നാല് ക്യാപ്സൂൾ; 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button