ലക്‌നൗ: ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി യോദി ആദിത്യനാഥ്. ബിജെപി പ്രവർത്തകർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ബിജെപിയുടെ അർപ്പണബോധമുള്ള, കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും, ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സ്‌കൂള്‍ ഹോസ്റ്റലില്‍ പോകില്ലെന്ന് പതിനാലുകാരന്‍, കാരണം പ്രകൃതി വിരുദ്ധ പീഡനം: വാര്‍ഡന്‍ അറസ്റ്റില്‍
17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ മാർഗനിർദേശവും ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ജനപക്ഷ, വികസന, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലുള്ള അപാരമായ പൊതുജന വിശ്വാസത്തെയുമാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനം ഭരിക്കുന്നത് രണ്ട് എൻജിനുകളുള്ള സർക്കാരാണ്. ജനങ്ങൾ ബിജെപിയിൽ തൃപ്തരമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, മറ്റ് ബിജെപി നേതാക്കൾ തുടങ്ങിയവരും ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചു.
Post Your Comments