ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും എന്നായതോടെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പിടിവലി തുടങ്ങി. എന്റെ പിതാവ് മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത് എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി പദത്തേ ചൊല്ലിയുള്ള ആദ്യ പ്രസ്ഥാവനയും അവകാശ വാദവുമാണിത്.
Read Also: 21 വർഷം കാത്തിരുന്നുണ്ടായ കുഞ്ഞിനെ കാണാൻ പോകാനൊരുങ്ങവെ പ്രവാസിക്ക് ദാരുണാന്ത്യം; വൈറൽ കുറിപ്പ്
‘ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി. കര്‍ണാടകയുടെ താല്‍പര്യം കണക്കിലെടുത്ത് എന്റെ പിതാവ് മുഖ്യമന്ത്രിയാകണം. ഇതാണ് ജനങ്ങളുടെ ആഗ്രഹം’, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments