വലിയതുറ: ദേഹപരിശോധന നടത്താതെ പോക്സോ കേസ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പൊലീസിന് കാരണം കാണിക്കൽ നോട്ടീസ്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയത്.
ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതി കൈമുറിച്ചത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
ദേഹപരിശോധന നടത്താതെയാണ് പ്രതിയെ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തതാണ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് 15കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ ഹാജരാക്കിയ ശേഷം പൊലീസുകാർ മജിസ്ട്രേറ്റിന്‍റെ ചേമ്പറിന് പുറത്തായിരുന്നു. ചേമ്പറിൽ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയുടെ അമ്മയുമുണ്ടായിരുന്നു. ജഡ്ജ് അമ്മയുമായി സംസാരിക്കുന്നതിനിടെയാണ് പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് എടുത്ത് കൈ രണ്ടുപ്രാവശ്യം വരഞ്ഞത്. അമ്മയുടെ ബഹളം കേട്ടെത്തിയ പൊലീസ് ചേമ്പറിനുള്ളിൽ കയറി ആയുധം തട്ടി നിലത്തിടുകയായിരുന്നു.
Post Your Comments