ഹോളിവുഡ് നടൻ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്. ‘മോഡി’ ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇറ്റാലിയൻ ചിത്രകാരൻ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ‘മോഡി’ എന്ന ബയോപിക്കിലൂടെ ഡെപ്പ് ചിത്രീകരിക്കുന്നത്.
ഡെന്നീസ് മക്ക്ലിന്റയറിന്റെ നാടകത്തെ ആസ്‍പദമാക്കിയാണ് ചിത്രം. റിക്കാർഡോ സ്കാമാർസിയോയാണ് ‘മോഡി’യായി എത്തുന്നത്. 1916 പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജേർസി, മേരി ക്രോമോലോവ്സ്‍കി എന്നിവരാണ്. മോഡിയുടെ ജീവിതത്തിലെ നിർണായകമായ രണ്ട് ദിവസമാണ് സിനിമ പറയുന്നത്. 1997ല്‍ ‘ദി ബ്രേവ്’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്യുന്നത്. തിരക്കഥയിലും അദ്ദേഹം പങ്കാളിയായിരുന്നു.
ജോണി ഡെപ്പും മർലോൺ ബ്രാൻഡോയുമാണ് ‘ദി ബ്രേവി’ൽ പ്രധാന വേഷങ്ങളിലെത്തിയത്. മുൻ പങ്കാളി ആംബര്‍ ഹെര്‍ഡുമായുള്ള നിയമ പ്രശ്നങ്ങൾക്ക് ശേഷം ഡെപ്പ് സിനിമയിൽ സജീവമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.
Post Your Comments