മാന്നാർ: മത്സ്യബന്ധനത്തിനിടയിൽ വെള്ളത്തിൽ വീണ് ഉൾനാടൻ മത്സ്യത്തൊഴിലാളി മരിച്ചു. മാന്നാർ പാവുക്കര മൂന്നാം വാർഡ് കൂര്യത്ത് കറുകയിൽ മോറീസ് ദേവദോർ(62) ആണ് മരിച്ചത്.
Read Also : വന്ദേ ഭാരത്: ഈ സ്റ്റേഷനുകൾ എത്തുന്ന സമയം പുതുക്കി നിശ്ചയിച്ചു, മെയ് 19 മുതൽ പ്രാബല്യത്തിൽ
ഇന്നലെ പുലർച്ചെയാണ് സംഭവം. വള്ളക്കാലി പാലത്തിനു തെക്കു വശത്ത് പമ്പയാറിന്റെ കൈവഴിയായ ഇലമ്പനം തോട്ടിൽ മീൻ വലയെടുക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
Read Also : ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകൾ സിസിടിവി വലയത്തിലാകുന്നു, ക്യാമറകൾ ഉടൻ സ്ഥാപിച്ചേക്കും
മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നാളെ മൂന്നിനു പാവുക്കര സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടക്കും. ഭാര്യ: ഗ്രേസി മോറീസ്. മകൻ: ടിറ്റോ മോറീസ്(ദുബായ്). മരുമകൾ: നിമ്മി ടിറ്റോ(കുവൈറ്റ്).
Post Your Comments