Latest NewsNewsBusiness

അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു

ചരക്ക് നീക്കം നടത്തുന്നതിന് മുൻപേ തന്നെ ഇ-ഇൻവോയ്സിംഗ് നടത്തേണ്ടതുണ്ട്

രാജ്യത്ത് അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള എല്ലാ കമ്പനികൾക്കും ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതലാണ് 5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾക്ക് ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നത്. അതേസമയം, പുതിയ നടപടി ചെറുകിട ഇടത്തരം സംരംഭങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

വ്യാജ ബില്ലുകൾ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പ് തടയാനും, റിട്ടേൺ സമർപ്പണം എളുപ്പത്തിൽ നടപ്പാക്കാനുമാണ് പുതിയ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജിഎസ്ടി നിയമപ്രകാരം, ചരക്ക് നീക്കം നടത്തുന്നതിന് മുൻപേ തന്നെ ഇ-ഇൻവോയ്സിംഗ് നടത്തേണ്ടതുണ്ട്. ജിഎസ്ടി കോമൺ പോർട്ടലായ einvoice1.gst.gov.in വഴിയാണ് ഇ-ഇൻവോയ്സിംഗ് നടത്താൻ സാധിക്കുക. കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലെ യൂണിറ്റുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, മൾട്ടിപ്ലക്സ് തുടങ്ങിയവയെ ഇ-ഇൻവോയ്സിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read: അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; ഇനിയൊരു മടങ്ങിവരവില്ല?

shortlink

Related Articles

Post Your Comments

Related Articles


Back to top button