PalakkadLatest NewsKeralaNattuvarthaNews

ട്രെ​യിനി​ൽ ഉപേക്ഷിച്ച നിലയിൽ പത്തരക്കിലോ കഞ്ചാവ് കണ്ടെത്തി

റെ​യി​ൽ​വേ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആയിരുന്നു പരിശോധന

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യിനി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​ത്ത​ര കി​ലോ തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആയിരുന്നു പരിശോധന.

ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ഷൊ​ർ​ണൂ​രി​ലെ​ത്തി​യ മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​ൽ അ​ഞ്ച് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കഞ്ചാവ്.

Read Also : പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : അധ്യാപകനും സഹായിയും അറസ്റ്റില്‍

അതേസമയം, ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി പൊ​ലീ​സ് നാ​യയുടെ സേ​വ​നം കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റെ​യി​ൽ​വേ സി.​ഐ പി.​വി. ര​മേ​ശ്, എ​സ്.​ഐ അ​നി​ൽ മാ​ത്യു, സി.​പി.​ഒ മാ​രാ​യ മു​രു​ക​ൻ, സു​ജേ​ഷ്, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button