തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ വിദേശയാത്ര മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രണ്ടു ദിവസം മുമ്പ് മാത്രമാണ്. പത്താം തിയതിയിലെ ബഹ്‌റൈന്‍ യാത്രയ്ക്ക് സജി ചെറിയാന്‍ സമര്‍പ്പിച്ച അപേക്ഷ ഒന്‍പതാം തിയതിയാണ് വിദേശകാര്യവകുപ്പില്‍ ലഭിച്ചതെന്നും പതിനൊന്നാം തിയതി അനുവാദം നല്‍കിയെന്നും മുരളീധരന്‍ വ്യക്തമാക്കി.
‘യാത്രാനുമതിക്ക് മുമ്പ് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിലെ ബന്ധപ്പെട്ട ഡെസ്‌കിന്റെയും പരിശോധന ആവശ്യമാണ്. സാധാരണഗതിയില്‍ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതാണ്. അവസാന നിമിഷം മാത്രം അപേക്ഷ സമര്‍പ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാന്‍ വിശദീകരിക്കണം. മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല,’ വി മുരളീധരന്‍ പറഞ്ഞു.
അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ കേരള മുഖ്യമന്ത്രിക്ക് റോളില്ലെന്ന് വിദേശകാര്യവകുപ്പിന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നും പല മുഖ്യമന്ത്രിമാരും അപേക്ഷിച്ചെങ്കിലും അനുമതി നല്‍കിയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തിനും രാജ്യത്തിനും അപമാനമുണ്ടാകുന്ന തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകരുത് എന്നതിനാലാണ് തീരുമാനമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments