ചട്ടലംഘനം നടത്തിയതിനെ തുടർന്ന് എച്ച്എസ്ബിസി ബാങ്കിനെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിയമങ്ങൾ ലംഘിച്ചതിന് 1.73 കോടി രൂപയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 ആണ് എച്ച്എസ്ബിസി ബാങ്ക് ലംഘിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് ബാങ്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കനത്ത തുക പിഴ ചുമത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി 2021 മാർച്ച് 31 വരെയാണ് എച്ച്എസ്ബിസി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ പരിശോധന നടത്തിയത്. ഇതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ആർബിഐ എച്ച്എസ്ബിസി ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എച്ച്എസ്ബിസി ബാങ്കിന് പുറമേ, നിയമലംഘനം നടത്തിയതിന് രണ്ട് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ട്രിച്ചൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിന് 2 ലക്ഷം രൂപയും, ഭിലായി നാഗരിക് സഹകാരി ബാങ്കിന് 1.25 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.
Post Your Comments