ThiruvananthapuramLatest NewsKeralaNattuvarthaNews

ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യത്ത് ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ടെന്നും അതിനായുള്ള പരിശ്രമങ്ങള്‍ നേതാക്കള്‍ നടത്തുന്നുണ്ടെന്നും റിയാസ് പറഞ്ഞു.

ആദ്യമായി തുടര്‍ പ്രതിപക്ഷമായ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പം ചേരുകയാണെന്നും അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

മോക്ക വരും മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യത

‘ഈ പദ്ധതി നടപ്പിലാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിര്‍ക്കുന്നു. വികസന പ്രവര്‍ത്തനങ്ങളെയും ജനക്ഷേമ പ്രവര്‍ത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണ് എതിര്‍ക്കുകയാണ്,’ പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button